NEWS
പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് പുലിമുരുകൻ ഉൾപ്പെടെ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാൻ
10/11/2026 05:59 AM IST
nila

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാർ ആക്ഷൻ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായിരുന്നു. 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകന്റെ ഛായാഗ്രഹണം ഏറെ പ്രശംസ നേടിയിരുന്നു.
റിലീസിനൊരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജി കുമാറാണ്. മലയാള സിനിമയിലെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ദൃശ്യഭംഗി ഒരുക്കിയ അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










